ഐപിഎല്ലില്‍ തിരിച്ചടികള്‍ നിന്നും തിരിച്ചടികളിലേക്കു കൂപ്പുകുത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ? ടീമിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന മടങ്ങിയെത്തി സിഎസ്‌കെയെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് ആരാധകര്‍. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് റെയ്‌ന ടീമില്‍ തിരികെയെത്തണമെന്ന് അപേക്ഷിച്ചിരിക്കുന്നത്.